Saturday, January 2, 2010

ഞങ്ങളുടെ ലക്‌ഷ്യം ....


എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ? ഒരു ജോലി കിട്ടുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യമെന്നുവരുകില്‍‍ ,ഒരിക്കലും അതിന്റെ ശരിയായ മാര്‍ഗം പൂര്‍ത്തീകരിക്കുന്നില്ല.കാരണം വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാനസീകമായ വികസനത്തിനും ഉന്നതമായ ചിന്താഗതിക്കും ഉത്തമമായ വക്തിത്വവികസനത്തിനും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിയെ ഉയര്‍ന്നനിലയില്‍ചിന്തിക്കുന്നതിനും ശരിയായ തീരുമാനം എടുക്കുന്നതിനും അതിലുപരി ഒരു നല്ല പൌരനാക്കിയെടുക്കുന്നതിലും വിദ്യാഭ്യാസത്തിനുള്ള സ്ഥാനം എടുത്തു പറയേണ്ടതാണ്. ഒരിക്കലും നമ്മുടെ കയ്യില്‍നിന്നും അപഹരിക്കപെട്ടു പോകാത്ത നിക്ഷേപമായി അത് എന്നും നമ്മോടു കൂടെ നില്‍ക്കുന്നു.വിനയപൂര്‍വ്വം പെരുമാറി സാഹചര്യങ്ങളെ മനസിലാക്കി പോരുത്തപെട്ടു പോകാന്‍നല്ല ര്‍ത്ഥത്തില്‍വിദ്യാഭ്യാസം നേടുന്ന വ്യക്തിക്ക് സാധിക്കുന്നു. സഹജീവികളോട് സ്നേഹത്തോടെ പെരുമാറാനും അത് നമ്മെ സഹായിക്കുന്നു. ഒരു ചിന്താഗതിയാണ് TROH ന്റെ പ്രോജെക്ട്കള്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കാന്‍ കാരണം അതായതു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിദ്യ നേടാന്‍സഹായിക്കുക .അതാണ്‌ TROH ന്റെ പ്രധാന ലക്ഷ്യം.

ഒരു രോഗിയെ സഹായിക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.അതിനുവേണ്ടി നമുക്ക് കൊടുക്കാന്‍കഴിയുന്ന സഹായം വളരെ പരിമിതമാണ് .കാരണംഞങ്ങള്‍ക്ക് ഒരു പാട്പരിമിതികളുണ്ട്.പരിമിതമായ സഹായംകൊണ്ട് അവരുടെ രോഗവിമോനത്തിനാവശ്യമായ ചികിത്സകളുടെ മുഴുവന്‍ചിലവുകള്‍ക്ക് തികയുമെന്നു തോന്നുന്നില്ല . എന്നാല്‍ഈതുക ഒരു കുട്ടിയെ പഠിക്കാന്‍സഹായിക്കുന്നതിനു ഉപയോഗിക്കുമ്പോള്‍‍ , കുട്ടിമാത്രമല്ല ഒരു കുടുംബം തന്നെ രക്ഷപെടുകയാണ് ചെയ്യുന്നത്.

ഒരു നല്ല പൌരനെ വാര്‍ത്തെടുക്കാന്‍കഴിയുമെങ്കില്‍അത് ഒരു വലിയ കാര്യം തന്നെ യാണ്.കൂടാതെ കുട്ടിയില്‍‍, കുടുംബത്തോടും സമൂഹത്തോടും ഒരു ഉത്തരവാദിത്തം ഉണ്ടാക്കിയെടുക്കാന്‍പറ്റുമെങ്കില്‍അത് ഒരു ചെറിയ കാര്യമല്ല. TROH ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അതാണ്‌.അത് കൂടാതെ കുട്ടിയുടെ പഠനകാലം, കുട്ടിയുടെ കാര്യങ്ങളില്‍ശ്രദ്ധിക്കുക ,നല്ല രീതിയില്‍ഉപദേശങ്ങള്‍ നല്കുക ,അപകര്‍ഷതാബോധത്തില്‍നിന്നും ഒഴിവാക്കിനിര്‍ത്തുക,അവരുടെ പരിശ്രമങ്ങള്‍ മുഴുവന്‍ഒരു നല്ല ലക്ഷ്യത്തെ മുന്നില്‍കണ്ടുകൊണ്ട് ഉപയോഗിക്കാന്‍വേണ്ട നിര്‍ദേശങ്ങളും സഹകരണങ്ങളും പിന്തുണയും നല്കുക എന്നതും TROH ന്റെ ലക്ഷ്യങ്ങളാണ്.

ഇപ്പോള്‍വളരെ പരിമിതമായ തുകയാണ് നമുക്ക് കൊടുക്കാന്‍സാധിക്കുന്നത്.തന്മൂലം professional കോഴ്സ്കള്‍ക്കുള്ള ചിലവുകള്‍വഹിക്കാന്‍ഇപ്പോള്‍സാധിക്കുന്നില്ല.ഇത് ഞങ്ങളുടെ പ്രൊജക്റ്റ്ന്റെ ഒരു വലിയ പരിമിതിയാണ്.കൂടുതല്‍ ആളുകള്‍സഹായിക്കാന്‍തയ്യാറായി വന്നാല്‍ പരിമിതി തരണം ചെയ്യാന്‍‍ TROH നു സാധിക്കും.

TROH ലെ ഓരോരുത്തരും സാധാരണ കുടുംബത്തില്‍നിന്നുള്ളവരാണ്.എങ്കിലും അവരുടെ ഹൃദയവിശാലതയും സ്നേഹം നിറഞ്ഞ മനസും കാരുണ്യവും ആണ് പ്രൊജക്റ്റ്നെ മുന്നോട്ടു നയിക്കുന്നത്.ഒരു തുകപോലും TROH നു ബാങ്കില്‍നിക്ഷേപം ഇല്ല.എന്നാല്‍ഓരോ ആവശ്യം വരുമ്പോളും - അതായതു ഒരു കുട്ടിയെ കണ്ടെത്തുമ്പോള്‍‍ - ,സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ഓരോ അംഗങ്ങളും അവരുടെ കഴിവുപോലെ കയ്യില്‍ഉള്ളത് തന്നുസഹായിക്കും.പലരും പല ആവശ്യങ്ങളും മാറ്റിവെച്ചിട്ടാകും തരുന്നത്.

ഒരു കുട്ടി നന്നാകുന്നതിലൂടെ ഒരു കുടുംബം നന്നാകും.ഒരു കുടുംബം നന്നാകുന്നതിലൂടെ ഒരു സമുഹം നന്നാവും. നിങ്ങള്‍ആലോചിക്കുക.ആലോചിച്ചു ഒരു തീരുമാനമെടുക്കുക.

Reji Mani ,Houston





No comments:

Post a Comment

 
Creative Commons License
TROH-The Rays of Hope is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 United States License